സിനിമയില്‍ 10-ാം ക്ലാസ് മുതല്‍ പ്ലസ് 2 വരെ, പഠിക്കുന്നത് ഇനി എട്ടാം ക്ലാസില്‍; 'വാഴ 2' ല്‍ കൈയടി നേടി ഈ കുട്ടിത്താരം

Published : Apr 05, 2026, 05:10 PM IST
Veda Shankar got applause for her performance in vaazha 2

Synopsis

സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന മലയാള ചിത്രമായി മാറുകയാണ് വാഴ 2

ഒരു സിനിമ വലിയ വിജയം നേടുമ്പോള്‍ അതിലെ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍ക്കൊക്കെ അതിന്‍റെ ഗുണം ലഭിക്കാറുണ്ട്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതി നേടുന്ന ചിത്രമായി മാറുന്ന വാഴ 2 ലെ താരങ്ങള്‍ക്കും ഇപ്പറഞ്ഞ പ്രേക്ഷകശ്രദ്ധ ലഭിക്കുന്നുണ്ട്. അതില്‍ ഓരോരുത്തരെക്കുറിച്ചും സോഷ്യല്‍ മീഡിയയിലും സിനിമാഗ്രൂപ്പുകളിലുമൊക്കെ പോസ്റ്റുകളും വരുന്നുണ്ട്. തനതായ വ്യക്തിത്വം നല്‍കി, ഗൗരവത്തോടെ എഴുതപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിന്‍റെ ജീവന്‍. വിപിന്‍ ദാസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. കൈയടി നേടുന്ന ഒരു കുട്ടിത്താരവും ചിത്രത്തില്‍ ഉണ്ട്. വേദ ശങ്കര്‍ എന്ന എട്ടാം ക്ലാസുകാരിയാണ് അത്.

അലന്‍ ബിന്‍ സിറാജ് അവതരിപ്പിച്ച അലന്‍ എന്ന കഥാപാത്രത്തിന്‍റെ പെങ്ങള്‍ അഷ്ന എന്ന കഥാപാത്രത്തെയാണ് വേദ ശങ്കര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പല കാലങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ അഷ്നയുടെ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കാലഘട്ടം അവതരിപ്പിച്ചിരിക്കുന്നത് വേദയാണ്. ചിത്രത്തിന്‍റെ പ്രീ റിലീസ് അഭിമുഖങ്ങളൊന്നും കണ്ടിട്ടില്ലാത്ത പ്രേക്ഷകരെ സംബന്ധിച്ച് സ്ക്രീനിലാണ് ആദ്യമായി അവര്‍ ഈ കൗമാരക്കാരിയെ കാണുന്നത്. പ്ലസ് ടുക്കാരിയായി അഭിനയിച്ച കുട്ടി ശരിക്കും എട്ടാം ക്ലാസുകാരി ആണെന്ന അറിവ് അവരെ സംബന്ധിച്ച് കൗതുകകരമാണ്.

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയിരിക്കുന്നത്. ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്‍റെ ടാഗ് ലൈന്‍ എങ്കില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്നാണ് വാഴ 2 ന്‍റെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ സാഹോദര്യമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ലോക', 'തുടരും' വീണു! മുന്നില്‍ ആ ഒരേയൊരു ചിത്രം; അസാധാരണ കുതിപ്പുമായി ഹാഷിറും പിള്ളേരും, 'വാഴ 2' നേട്ടം
'നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്, അന്ന് പിരിഞ്ഞത് ആ കാരണം കൊണ്ട്..'; ലിസിയെ കുറിച്ച് പ്രിയദർശൻ