ഖാലിദ് റഹ്മാന്‍ ചിത്രത്തിനു പാക്കപ്പ്; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യചിത്രം

Published : Jul 15, 2020, 03:46 PM ISTUpdated : Jul 15, 2020, 04:02 PM IST
ഖാലിദ് റഹ്മാന്‍ ചിത്രത്തിനു പാക്കപ്പ്; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യചിത്രം

Synopsis

ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍.

ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രമാണ് ഇത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്‍തിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'