ബോക്സ് ഓഫീസിൽ ആക്ഷനുമായി 'ഖലീഫ' ; ചിത്രത്തിന് പിന്തുണയുമായി സുരേഷ് റെയ്നയും ശ്രീശാന്തും

Published : Aug 25, 2026, 08:52 AM IST
Khalifa

Synopsis

പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ' ആഗോള ബോക്സ് ഓഫീസിൽ 35 കോടിയിലധികം കളക്ഷൻ നേടി വിജയകരമായി മുന്നേറുന്നു.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ' ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന് ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷനാണ് ലഭിക്കുന്നത്. വ്യാജ പ്രചരണങ്ങളെ പിന്തള്ളി ചിത്രത്തിന് മികച്ച പിന്തുണ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ഫാമിലി - ആക്ഷൻ എന്റെർറ്റൈനെർ എന്ന നിലവിൽ പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ 35 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന് സോഷ്യൽ മീഡിയ പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും എത്തി എന്നതും ശ്രദ്ധേയമാണ്. സുരേഷ് റെയ്ന, ശ്രീശാന്ത് എന്നിവർ ഖലീഫയ്ക്ക് പിന്തുണയുമായി ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനം റിലീസ് ദിവസം തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ടാം ഭാഗത്തിൽ ആരൊക്കെയാണ് കഥാപാത്രങ്ങളായി എത്തുന്നത് എന്നിങ്ങനെയുള്ള ചർച്ചകളും സോഷ്യൽ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പൃഥ്വിരാജിൻ്റെ മാസ്സും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ഖലീഫയുടെ ഹൈലൈറ്റ്‌സാണ്. സിനിമ കണ്ടവരെല്ലാം പോസ്റ്റീവ് റെസ്പോൺസാണ് നൽകുന്നത്. പൃഥ്വിരാജിൻ്റെ വ്യത്യസ്ത ലുക്കും മോഹൻലാൽ , സൗബിൻ ഷഹീർ, ടോവിനോ എന്നിവരുടെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിൻ്റെ ട്രേഡ്മാ‍ർക്ക് മാസ്സ് പാക്കേജ് സംവിധാനവും ചേ‍ർന്നതോടെ സിനിമ ബോക്സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ.ടി.ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ നി‍ർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥയും നി‍ർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തമിഴ് ബോക്സ് ഓഫീസ് തൂക്കാൻ നിവിനും മമിതയും; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ് റിലീസ് അപ്‌ഡേറ്റ്
പൃഥ്വിരാജ്- പാർവതി തിരുവോത്ത് ചിത്രം 'ഐ നോബഡി' ഇന്ന് രാത്രി മുതൽ ഒടിടിയിൽ കാണാം