രജിഷ നായികയാവുന്ന സ്പോര്‍ട്‍സ് ഡ്രാമ; 'ഖൊ ഖൊ' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Published : May 27, 2021, 11:29 PM IST
രജിഷ നായികയാവുന്ന സ്പോര്‍ട്‍സ് ഡ്രാമ; 'ഖൊ ഖൊ' ടെലിവിഷന്‍ പ്രീമിയര്‍  ഏഷ്യാനെറ്റില്‍

Synopsis

'ഫൈനല്‍സി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമ

രജിഷ വിജയനെ പ്രധാന കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത സ്പോര്‍ട്‍സ് ഡ്രാമ ചിത്രം 'ഖൊ ഖൊ'യുടെ ടെലിവിഷന്‍ പ്രീമിയര്‍ വെള്ളിയാഴ്ച. ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴിനാണ് പ്രദര്‍ശനം. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിവന്ന ചിത്രമാണിത്.

സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രം. 'ഫൈനല്‍സി'നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമയുമാണ് ഇത്. 2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വേദനിപ്പിക്കരുത്, ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിങ്ങളെ കാണിക്കണോ?', ഡിവോഴ്‍സ് വാര്‍ത്തയോട് പ്രതികരിച്ച് അസ്‍ല മാർലി
സൊല്ല്ങ്ക ജീ..യാര് ഹീറോ? അടിമുടി രജനി-കമൽ ഷോ; ആവേശമുയർത്തി 'തലൈവർ 173' പ്രൊമോ