'ഭീഷ്‍മ പര്‍വ്വ'ത്തിലെ ഗെറ്റപ്പ്? പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

Published : May 27, 2021, 08:48 PM IST
'ഭീഷ്‍മ പര്‍വ്വ'ത്തിലെ ഗെറ്റപ്പ്? പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

Synopsis

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് അറിയുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 'വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക' എന്നാണ് ഒപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പുതിയ ചിത്രം 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ലുക്ക് ആണോ ഇതെന്ന് ചില ആരാധകര്‍ കമന്‍റ് ആയി ചോദിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രമായ ഭീഷ്‍മ പര്‍വ്വത്തിന്‍റെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടിയുടെ നായക കഥാപാത്രം. അതേസമയം കൊവിഡ് സാഹചര്യം പരിഗണിച്ച് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റമുണ്ടായതിനു ശേഷം മാത്രമായിരിക്കും ഷെഡ്യൂള്‍ പുനരാരംഭിക്കുക.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് അറിയുന്നത്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, നദിയ മൊയ്‍തു, അനസൂയ ഭരദ്വാജ്, ലെന, വീണ നന്ദകുമാര്‍, ഫര്‍ഹാന്‍ ഫാസില്‍, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം  സുഷിന്‍ ശ്യാം ആണ്.  അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധൈര്യവും മാൻലി ആറ്റിറ്റ്യൂഡുമുണ്ട്, അണ്ണൻ രാഷ്ട്രീയത്തിലിറങ്ങുന്നത് ഇഷ്ടമാണ്; പ്രതികരിച്ച് അഖിൽ മാരാരുടെ ഭാര്യ
'വേദനിപ്പിക്കരുത്, ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിങ്ങളെ കാണിക്കണോ?', ഡിവോഴ്‍സ് വാര്‍ത്തയോട് പ്രതികരിച്ച് അസ്‍ല മാർലി