വിജയ്‍യുടെ 'വരിശി'നെ കുറിച്ചുള്ള വാര്‍ത്തകളില്‍ സത്യം വെളിപ്പെടുത്തി ഖുശ്‍ബു

By Web TeamFirst Published Oct 4, 2022, 10:44 PM IST
Highlights

'വരിശി'നെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി ഖുശ്‍ബു.

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'വരിശ്'. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 'വരിശു'മായി താൻ സഹകരിക്കുന്നില്ലെന്ന് നടി ഖുശ്‍ബു വ്യക്തമാക്കിയതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.

 'വരിശി'ലെ അഭിനേതാക്കള്‍ക്കൊപ്പവുമുള്ള ഖുശ്‍ബുവിന്റെ ഫോട്ടോ അടുത്തിടെ പ്രചരിച്ചിരുന്നു. 'വരിശി'ന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഖുശ്‍ബുവും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ താൻ 'വരിശി'ല്‍ അഭിനയിക്കുന്നില്ലെന്ന് ഇക്കാര്യത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഖുശ്ബു വ്യക്തമാക്കി. ഒരു തെലുങ്ക് ചിത്രത്തില്‍ താൻ അഭിനയിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് സമീപത്തെ 'വരിശി'ന്റെ സെറ്റിലും പോയത്. അവിടെ നിന്ന് ശരത്‍കുമാറിന്റെയും പ്രഭുവിന്റെയും ഒപ്പം ഫോട്ടോ എടുത്തത്. 'വരിശു'മായി താൻ സഹകരിക്കുന്നില്ലെന്നും  ചിത്രത്തെ കുുറിച്ച് താൻ കുടുതല്‍ സംസാരിക്കുന്നില്ല എന്നും മാധ്യമപ്രവര്‍ത്തകരോട് ഖുശ്‍ബു വ്യക്തമാക്കി.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് 'വരിശ്' ഒരക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്.  വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്.  തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ഒക്ടോബറില്‍ 'വരിശി'ന്റെ ചിത്രീകരണം  തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ കിംഗ് അര്‍ജുൻ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം

tags
click me!