
അടുത്തിടെ ആയിരുന്നു അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണുവിന് ബ്രെസ്റ്റ് കാൻസർ ആണെന്നും ചികിത്സ ആരംഭിച്ചെന്നും താരം സ്വയം വെളിപ്പെടുത്തിയത്. ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു രേണുവിനെ കാണാൻ പോകാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദവും ചർച്ചകളും നടന്നിരുന്നു. കിച്ചു കാണാൻ വരാത്തതിനെ കുറിച്ചും ആദ്യ കീമോ ചെയ്തതിന്റെ വേദനയും അനുഭവങ്ങളുമെല്ലാം രേണുവും പങ്കുവെയ്ക്കാറുണ്ട്. കാൻസർ ചികിൽസക്കിടയിലും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക്‌തർക്കങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് കിച്ചു.
രേണുവുമായുള്ള ഇപ്പോളത്തെ ബന്ധം എങ്ങനെയാണ് എന്നതായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം. ''അമ്മക്ക് അസുഖം ആണിപ്പോൾ. അസുഖം മാറട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാനും. കാണാൻ പോയിരുന്നു. കാണാൻ പറ്റിയില്ല'', എന്ന് വളരെ ചുരുങ്ങിയ വാക്കുകളിലാണ് കിച്ചു പ്രതികരിച്ചത്.
രേണു സുധി സബ്സ്ക്രിപ്ഷൻ തുടങ്ങിയതിൽ താൻ സന്തോഷവാനായിരുന്നില്ല എന്ന് കിച്ചു അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതാണ് അവന്റെ പ്രശ്നമെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് രേണു പ്രതികരിച്ചത്. ''സുധി ചേട്ടൻ മരിച്ചശേഷം എനിക്ക് വരുന്ന നെഗറ്റീവ് കമന്റുകൾക്ക് അവനാണ് മറുപടി നൽകിയിരുന്നത്. അത്രത്തോളം അവനോട് എല്ലാം ഞാൻ തുറന്ന് പറയുമായിരുന്നു. ആ കിച്ചുവാണ് എല്ലാവരേയും പോലെ എന്റെ നെഗറ്റീവ് പറഞ്ഞ് റീച്ച് ഉണ്ടാക്കുന്നതും വ്യൂസ് ഉണ്ടാക്കുന്നതും. ബിഗ് ബോസിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കാം. പോകട്ടെ, ജയിക്കട്ടെ. എന്റെ പ്രാർത്ഥനയുണ്ടാകും. ഞാൻ ബിക്കിനി ഇട്ടൊന്നും വീഡിയോ എടുത്തിട്ടില്ലല്ലോ. സബ്സ്ക്രിപ്ഷൻ വഴി കിട്ടിയ പണം എനിക്ക് അസുഖം വന്നശേഷം ഇഞ്ചക്ഷൻ എടുക്കാനെങ്കിലും ഉപകാരപ്പെട്ടു'', എന്നും രേണു പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ