
കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികൾ അടക്കമുള്ളവർ നെഞ്ചേറ്റിയ ടാന്‍സാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇവിടെ ഉള്ള വിശേഷങ്ങളെല്ലാം കിലി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
കേരളത്തിൽ നിന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നാണ് കിലി പോൾ പറഞ്ഞത്. 'ഇന്നസെന്റ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലു മാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സിഗിളാണോ എന്ന ചോദ്യത്തിന്, 'അതെ ഞാൻ സിഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്', എന്നാണ് കിലി പോളിന്റെ മറുപടി.
മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. കിലിയുടെ മറുപടിയെ വൻ കരഘോഷത്തോടെയാണ് മലയാളികൾ ഒന്നടങ്കം സ്വീകരിച്ചത്.
അതേസമയം, കിലി പോൾ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇന്നസെന്റ്. പ്രേക്ഷകര്‍ ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് തൻവിയാണ് സംവിധാനം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ