കില്ലേഴ്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍- ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമ!

Published : Aug 31, 2019, 06:42 PM IST
കില്ലേഴ്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍- ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമ!

Synopsis

കില്ലേഴ്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന ചിത്രത്തിലാണ് ഡികാപ്രിയോ അടുത്തതായി നായകനാകുന്നത്.

ലിയാനാര്‍ഡോ ഡികാപ്രിയോയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്. ചിത്രത്തില്‍ ഒരു നടനായിട്ടുതന്നെയാണ് ഡികാപ്രിയോ അഭിനയിച്ചത്. ടറന്റീനോയാണ്  ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡികാപ്രിയോയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

കില്ലേഴ്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന ചിത്രത്തിലാണ് ഡികാപ്രിയോ അടുത്തതായി നായകനാകുന്നത്. ടോം വൈറ്റ് എന്ന കഥാപാത്രമായിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്.  മാര്‍ട്ടിൻ സ്‍കോര്‍സെസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കില്ലേഴ്സ്‍ ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന നോണ്‍ ഫിക്ഷൻ പുസ്‍തകത്തെ ആസ്‍പദമാക്കിയായിരിക്കും സിനിമയൊരുങ്ങുക. ഡേവിഡ് ഗ്രാൻ ആണ് പുസ്‍തകം എഴുതിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വാഴ' സംവിധായകന്‍റെ പുതിയ ചിത്രം; മഞ്ജു വാര്യരും മുകേഷും ഒന്നിക്കുന്ന 'ഹാപ്പി ലൂപ്പി'ന്‍റെ ഫസ്റ്റ് ലുക്ക് എത്തി
'ചെവിട്ടോർമ്മ'യിലെ വർക്കിച്ചനായപ്പോൾ മനസ്സിൽ ധ്യാനിച്ചത് മുത്തച്ഛന്‍റെ വിയോഗം: ബുസാനിൽ മനസ് തുറന്ന് ദിലീഷ് പോത്തൻ