ചോദ്യം, ഉത്തരം, മറുചോദ്യം, എല്ലാം ബഹുരസം! കെ ഒ കെയും ഖുഷിയും തമ്മിലെന്ത്? ദുല്‍ഖർ വിജയ്‌ ദേവരക്കൊണ്ട ടോക്ക് ഷോ

Published : Aug 19, 2023, 12:01 AM IST
ചോദ്യം, ഉത്തരം, മറുചോദ്യം, എല്ലാം ബഹുരസം! കെ ഒ കെയും ഖുഷിയും തമ്മിലെന്ത്? ദുല്‍ഖർ വിജയ്‌ ദേവരക്കൊണ്ട ടോക്ക് ഷോ

Synopsis

ഒരു ലവ് സ്റ്റോറിക്ക് ശേഷം ചെയ്യുന്ന ആക്ഷൻ പടമല്ലേ കിങ്ങ് ഓഫ് കൊത്തയെന്നായിരുന്നു ദുൽഖറിനോടുള്ള വിജയ്‌ ദേവരക്കൊണ്ടയുടെ ഒരു ചോദ്യം

തെലുങ്ക് താരം വിജയ്‌ ദേവരക്കൊണ്ടയും മലയാളി സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള ടോക്ക് ഷോ വൈറലാവുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ്‌ ചെയ്ത ടോക്ക് ഷോയിലാണ് താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. രസകരമായ കൗതുകങ്ങളും വിശേഷങ്ങളും താരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിജയ്‌ ദേവരക്കൊണ്ട ചോദിക്കുന്ന രസകരമായ ചില ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുചോദ്യങ്ങളും മറുപടികളും നല്‍കുന്നതായി വീഡിയോയില്‍ കാണാം.

ഓണം കളറാക്കാൻ അവർ എത്തുന്നു, നാട്ടിലും നഗരത്തിലും മുക്കിലും മൂലയിലും ആഘോഷമായി 'രാമചന്ദ്രബോസ് & കോ'..!

ഒരു ലവ് സ്റ്റോറിക്ക് ശേഷം ചെയ്യുന്ന ആക്ഷൻ പടമല്ലേ കിങ്ങ് ഓഫ് കൊത്തയെന്നായിരുന്നു ദുൽഖറിനോടുള്ള വിജയ്‌ ദേവരക്കൊണ്ടയുടെ ഒരു ചോദ്യം. ഇതിന് ഉത്തരം നൽകവെ തന്നെ ദുൽഖറിന്‍റെ മറുചോദ്യവും വന്നു. അതെ എന്ന് ഉത്തരം പറഞ്ഞ ദുൽഖറിന്‍റെ മറുചോദ്യം, താന്‍ ഒരു ആക്ഷൻ പടത്തിന് ശേഷം ചെയ്യുന്ന ലവ് സ്റ്റോറിയല്ലേ ഖുഷി എന്നായിരുന്നു. അതെയതെ എന്നായിരുന്നു വിജയ്‌ ദേവരക്കൊണ്ടയുടെ മറുപടി. ഒപ്പം തന്നെ എന്‍റെ ആക്ഷൻ പടത്തെക്കാള്‍ നന്നാവട്ടെ തന്‍റെ ആക്ഷന്‍ പടം എന്നും  വിജയ്‌ ദേവരക്കൊണ്ട പറഞ്ഞുവച്ചു. രണ്ടുപേർക്കും ഒപ്പം കാണുന്നവർക്കും ചിരിക്കാനുള്ള ഒരുപാട് വകയുള്ളതാണ് ടോക്ക് ഷോ.

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ