'കിസയറിയാതെ'; പൃഥ്വി- വൈശാഖ് ചിത്രം ഖലീഫയിലെ പുതിയ ഗാനം പുറത്ത്, സംഗീതം ജേക്സ് ബിജോയ്

Published : Sep 26, 2026, 07:39 PM IST
khalifa

Synopsis

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ' മികച്ച ബോക്സ് ഓഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനമായ 'കിസയറിയാതെ' ഇപ്പോൾ പുറത്തിറങ്ങി. മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും പൃഥ്വിരാജിന്റെ ആക്ഷനുമാണ് സിനിമയുടെ പ്രധാന ആകർഷണം.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ' ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നു. മികച്ച പ്രേക്ഷക പ്രശംസകളോടെ പ്രദർശനം തുടരുന്ന ചിത്രത്തിലെ മറ്റൊരു ഗാനമാണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'കിസയറിയാതെ' എന്ന ഗാനമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. റഫീഖ് അഹ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ആദ്യ ദിനം 14.5 കോടി രൂപ കളക്ഷൻ നേടി ഗംഭീര ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, ഓണം വെക്കേഷൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് കേരളാ ബോക്സ് ഓഫീസിൽ കാഴ്ച വെക്കുന്നത്. കേരളത്തിൽ മികച്ച പ്രേക്ഷക പിന്തുണ നേടി നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നായകനായ പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച ആക്ഷൻ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അധികം വൈകാതെ തന്നെ ചിത്രം 50 കോടി ക്ലബിലും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ചേർന്നാണ് ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റുന്നത്. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് കൂടാതെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയുടെ ഭാഗമാണ്. ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബ്ലോക്ക്ബസ്റ്റർ ട്രെൻഡ് തുടരാൻ മമിത ബൈജു; വിഷ്ണു വിശാൽ നായകനാകുന്ന ‘ഇരണ്ടു വാനം’ ഒക്ടോബർ 23ന് തിയേറ്ററുകളിൽ
മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി സൂരി ചിത്രം 'മണ്ടാടി'; ബോക്സ് ഓഫീസിലും വമ്പൻ കുതിപ്പ്