ബ്ലാക്ക്‌മെയ്‌ലിങ് കേസ്: കസ്റ്റഡിയിലുള്ള പ്രതികൾക്ക് കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് കമ്മീഷണർ

By Web TeamFirst Published Jul 2, 2020, 11:17 AM IST
Highlights

എറണാകുളം സ്വദേശിയാണ് ഷമീൽ. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാൾ. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണം ഇയാളാണ് പണയം വെച്ചത്

കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയ്‌ലിങ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുള്ളവരാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. തട്ടിപ്പുസംഘത്തിലുള്ളവരാണ് ഇരുവരും. മുഖ്യപ്രതികളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷമീലിനെ കുടിക്കിയതാണെന്ന് പറയുന്നത് ശരിയല്ല. ഇയാൾക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. സ്വർണ്ണം പണയം വെച്ചതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. സ്ത്രീകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു.

എറണാകുളം സ്വദേശിയാണ് ഷമീൽ. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാൾ. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണം ഇയാളാണ് പണയം വെച്ചത്. ഒൻപത് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു. ഷമീലിനെ ചതിച്ചതാണെന്ന് മുഖ്യപ്രതി റഫീഖിന്റെ ഭാര്യ കുറ്റപ്പെടുത്തി.

കളവ് സ്വർണ്ണമാണെന്ന് പറയാതെ പണയം വെക്കാൻ ഏൽപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചു. ഇവർ റഫീഖിനെതിരെ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഷംന കാസിമുമായുള്ള ഫോൺ വിളിയുടെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും യുവതികളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിചെന്നും റഫീഖിന്റെ ഭാര്യ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

click me!