ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ 'കൊന്നപ്പൂക്കളും മാമ്പഴവും' തീയേറ്റർ പ്ലേയിൽ റിലീസായി

Web Desk   | Asianet News
Published : Jul 19, 2021, 08:40 PM ISTUpdated : Jul 19, 2021, 08:42 PM IST
ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ 'കൊന്നപ്പൂക്കളും മാമ്പഴവും'  തീയേറ്റർ പ്ലേയിൽ റിലീസായി

Synopsis

അഭിലാഷ് എസ് ചിത്രം സംവിധാനം.

കുട്ടികളുടെ അവധിക്കാലം പ്രമേയമായ 'കൊന്നപ്പൂക്കളും മാമ്പഴവും'  എന്ന ചിത്രം തീയേറ്റർ പ്ലേ ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തി. മൾട്ടിപ്പിൾ സ്‍ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്നതാണ്. നിരവധി ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നഷ്‍ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ പ്രമേയം. 

തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന ബി നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിലാഷ് എസ് കൈകാര്യം ചെയ്യുന്നത്.  ജെയ്‍ഡൻ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ജയ്‍ഡൻ, മാസ്റ്റർ ശ്രീദർശ്, മാസ്റ്റർ സൻജയ്, മാസ്റ്റർ അഹ്റോൺ, ഹരിലാൽ, സതീഷ്, സാംജി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. 

ആദർശ് കുര്യൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂൺ സലീമും ഗാനരചന സനിൽ  മാവേലിയും നിർവ്വഹിക്കുന്നു.

ശബ്‍ദ മിശ്രണം ഗണേഷ് മാരാർ,പ്രൊഡക്ഷൻ കൺട്രോളർ രാജേഷ്‌ കുര്യനാട്. വാർത്ത പ്രചരണം പി ശിവപ്രസാദ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി