
യാതൊരുവിധ സിനിമാ പരമ്പര്യവുമില്ലാതെ ഗ്രാമത്തില്‍ നിന്നുള്ള താന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍. നടി ഷക്കീലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഷക്കീലയ്ക്ക് ഒപ്പമുള്ള തന്റെ ആദ്യ ചിത്രത്തെ കുറിച്ചും ജയചന്ദ്രന്‍ പറയുന്നു.
'രാസലീലയില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞത് 'നിന്റെ ഭാവി പോയി!' എന്നാണെന്നും കുട്ടിക്കല്‍ ജയചന്ദ്രന്‍ കുറിക്കുന്നു. പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഷക്കീല താൻ ക്ലിക്കാവും എന്ന് പറഞ്ഞുവെന്നും താരം കുറിച്ചു.
കുട്ടിക്കല്‍ ജയചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! 'രാസലീല'യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിൻെറ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കൾ ക്ലിക്കാവും!'
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കൽ ജയചന്ദ്രൻ' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യിൽ നായകനായി! 'A' പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എൻ്റെ പ്രേക്ഷകർക്കും നന്ദി.
എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ...
...യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും...
Posted by Koottickal Jayachandran on Friday, 20 November 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ