പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് അണിയറക്കാര്‍ മഹാ കുംഭമേളയിൽ

Published : Feb 24, 2025, 08:19 PM IST
പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് അണിയറക്കാര്‍ മഹാ കുംഭമേളയിൽ

Synopsis

തീരദേശ കർണാടകയിലെ ദിവ്യശക്തി ദൈവമായ കൊരഗജ്ജയുടെ കഥ പറയുന്ന ചിത്രം ഉടൻ റിലീസിനൊരുങ്ങുന്നു.

പ്രയാഗ്: ഭക്തിയും ഫാന്‍റസിയും നിറയുന്ന പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കൊരഗജ്ജ.  ചിത്രം റിലീസ് ആകുന്നതിന് മുൻപ് പ്രശസ്ത സംവിധായകൻ സുധീർ അത്തവറും നിർമ്മാതാവ് ത്രിവിക്രം സപല്യയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിദ്യാധർ ഷെട്ടിയും ചേർന്ന്, കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്സസ് ഫിലിംസ് ഇന്റെ ബാനറിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീർ ബേദി, സന്ദീപ് സോപാർക്കർ, പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യൻ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവർക്കൊപ്പം ആറ് ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന പാൻ-ഇന്ത്യ സിനിമയാണ് കൊരഗജ്ജ.. തീരദേശ കർണാടക, കേരള പ്രദേശങ്ങളിൽ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് "കൊരഗജ്ജ".

 പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, ജാവേദ് അലി, അർമാൻ മാലിക്, സ്വരൂപ് ഖാൻ എന്നിവർ ഈ ചിത്രത്തിനായി സുധീർ അത്താവറിൻ്റെ ഹൃദ്യമായ വരികൾക്കും ഗോപി സുന്ദറിൻ്റെ ആകർഷകമായ സംഗീതം ചിത്രത്തിന് ജീവൻ പകരുന്നു.

15-20-ലധികം സംവിധായകരും നിർമ്മാതാക്കളും കൊരഗജ്ജ പ്രഭുവിന്‍റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പല തടസ്സങ്ങൾ കാരണം അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണങ്ങളും നിരവധി ബുദ്ധിമുട്ടുകളും സഹിക്കാതെ സംവിധായകൻ സുധീർ അത്താവർ തന്‍റെ മാസ്റ്റർപീസ് സ്വപ്ന ചിത്രം ഒരുക്കുന്നത് .  മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ ടീം ഒരുങ്ങുകയാണ്. പി ആർ ഓ : വിവേക് വിനയരാജ്

ആക്ഷന്‍ കോപ്പായി നാനി: ഹിറ്റടിക്കാന്‍ 'ഹിറ്റ് 3' വരുന്നു, ടീസർ പുറത്ത്

സ്പിരിറ്റ്: പ്രഭാസിനോട് മൂന്ന് അഭ്യര്‍ത്ഥനകളുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്