
ഹൈദരാബാദ്: വര്‍ഷം തന്‍റെ പ്രേക്ഷകര്‍ക്കായി ഒരു ചിത്രം എന്ന വാഗ്ദാനം പാലിക്കാന്‍ കഠിന പ്രയത്നത്തിലാണ് നടന്‍ പ്രഭാസ്. സൂപ്പർസ്റ്റാറിന് നിലവിൽ മൂന്ന് സിനിമകൾ പണിപ്പുരയിലുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒരു പ്രൊജക്ട് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായി ആദ്യമായി സഹകരിക്കുന്ന 'സ്പിരിറ്റ്' എന്ന ചിത്രമാണ്.
ഇപ്പോൾ എം9 ന്യൂസിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം, സന്ദീപ് റെഡ്ഡി വംഗ സ്പിരിറ്റിന്‍റെ ഷൂട്ടിംഗിന് മുന്നോടിയായി പ്രഭാസിനോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയെന്നാണ് വിവരം. മാരുതിയുടെ രാജാ സാബ്, ഹനു രാഘവ്പുടിയുടെ ഫൗജി എന്നീ രണ്ട് പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സ്പിരിറ്റില്‍ അഭിനയിക്കാന്‍ പ്രഭാസ് എത്തുക.
സ്പിരിറ്റിനായി വലിയ ഒറ്റ കോള്‍ ഷീറ്റ് നല്‍കാനാണ് സന്ദീപ് പ്രഭാസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇടവേളയില്ലാതെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് സന്ദീപ് റെഡ്ഡിയുടെ തീരുമാനം. എന്നാല്‍ ഇതില്‍ പ്രഭാസ് അന്തിമ തീരുമാനം പറഞ്ഞില്ലെന്നാണ് വിവരം.
ഒപ്പം സ്പിരിറ്റിന്‍റെ ചിത്രീകരണ വേളയിൽ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കരുതെന്ന് വംഗ റിബൽ താരത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടത്രെ. വലിയൊരു ഒരു വേഷം ചെയ്യനുണ്ട് താരത്തിന്, കൂടാതെ സ്പിറ്റിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ അപ്പീയറന്‍സ് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് അനിമല്‍ സംവിധായകന്‍ പറയുന്നത്.
സ്പിരിറ്റിനായി പുതിയൊരു ലുക്ക് ഉണ്ടാക്കാനും, അതിനായി പ്രത്യേക വര്‍ക്ക് ഔട്ട് ചെയ്യാനും സന്ദീപ് റെഡ്ഡി വംഗയും പ്രഭാസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഒരു പൊലീസ് ഓഫീസറായാണ് പ്രഭാസ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
ഹനു രാഘവപുടിയുടെ ഫൗജിയുടെ ചിത്രീകരണത്തിനിടെ അടുത്തിടെ പ്രഭാസിന് പരിക്കേറ്റിരുന്നു. അതിനാല്‍ ഷൂട്ടിംഗ് ഷെഡ്യൂൾ അൽപ്പം വൈകിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഭാസ് ഷൂട്ടിന് എത്തിയിട്ടുണ്ട്.
ഇത് അവസാനിപ്പിച്ചതിന് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി ചിത്രമായ ദി രാജാ സാബിന്‍റെ അവസാന ഷെഡ്യൂള്‍ ചെയ്യും പ്രഭാസ്. അതുകൂടാതെ, സലാർ 2, കൽക്കി 2898 എഡി 2 എന്നീ ചിത്രങ്ങളും പ്രഭാസിന്‍റെതായി വരാനുണ്ട്.
സീതാ രാമം സംവിധായകനൊപ്പം പ്രഭാസ്, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
പ്രഭാസ് ചിത്രം സ്പിരിറ്റിന് പുതിയ അപ്ഡേറ്റ്; 'ആനിമല്‍' സംവിധായകന്‍റെ കയ്യിലുള്ള പടത്തിന്‍റെ കഥയിതോ?