Kothu first look : ആറ് വര്‍ഷത്തിനുശേഷം സിബി മലയില്‍; 'കൊത്ത്' ഫസ്റ്റ് ലുക്ക്

Published : Jan 01, 2022, 07:24 PM IST
Kothu first look : ആറ് വര്‍ഷത്തിനുശേഷം സിബി മലയില്‍; 'കൊത്ത്' ഫസ്റ്റ് ലുക്ക്

Synopsis

'സൈഗാള്‍ പാടുകയാണ്' ആണ് ഇതിനു മുന്‍പെത്തിയ സിബി മലയില്‍ ചിത്രം

ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ (Sibi Malayil) സംവിധാനം ചെയ്യുന്ന 'കൊത്തി'ന്‍റെ (Kothu) ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. 'അയ്യപ്പനും കോശി'യും നിര്‍മ്മിച്ച ബാനര്‍ ആണിത്.

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ് പോസ്റ്ററില്‍. ഒരാളുടെ കയ്യിലെ ആയുധത്തിന്‍റെ തലപ്പിലൂടെയാണ് മറ്റയാളെ നമ്മള്‍ കാണുന്നത്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമെന്നാണ് സൂചന. ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ചത് ഇങ്ങനെ- "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം".

2015ല്‍ പുറത്തെത്തിയ 'സൈഗാള്‍ പാടുകയാണി'നു ശേഷം സിബി മലയിലിന്‍റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. നിഖില വിമല്‍ ആണ് നായിക. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍