'ജയസൂര്യയെ പോലൊരു കലാകാരൻ എന്റെ കൂടെ ആയിരുന്നുവെന്നതിൽ അഭിമാനം'; കോട്ടയം നസീർ പറയുന്നു

Web Desk   | Asianet News
Published : Jan 27, 2021, 08:47 PM ISTUpdated : Jan 27, 2021, 08:49 PM IST
'ജയസൂര്യയെ പോലൊരു കലാകാരൻ എന്റെ കൂടെ ആയിരുന്നുവെന്നതിൽ അഭിമാനം'; കോട്ടയം നസീർ പറയുന്നു

Synopsis

പിന്നാലെ നസീറിന്റെ കുറിപ്പ് ജയസൂര്യയും പങ്കുവച്ചു. അവാർഡിനെക്കാൾ വലുതാണ് നസീറിന്റെ വാക്കുകളെന്നാണ് ജയസൂര്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

സംസ്ഥാനത്ത് തീയേറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി തിരലശീലയിൽ എത്തിയ മലയാള ചിത്രമാണ് 'വെള്ളം'. 318 ദിവസങ്ങൾക്കിപ്പുറം മലയാള സിനിമയുടെ തിരിച്ചുവരവ് ഈ ചിത്രം ഒട്ടും മോശമാക്കിയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തെ ഏവരും ഒരേ സ്വരത്തിലാണ് വാഴ്ത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ കോട്ടയം നസീർ പങ്കിവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ജയസൂര്യ തന്നോടൊപ്പം പ്രവർത്തിച്ചിരുന്നു എന്നത് അഭിമാനമാണെന്നും എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളമെന്നും നസീർ ഫേസ്ബുക്കിൽ കുറിക്കുന്നു. "ജയസൂര്യ അഭിനയിച്ച വെള്ളം സിനിമ കണ്ടു.... വർഷങ്ങൾക്കുമുൻപ് എന്റെ മിമിക്സ് ട്രൂപ്പിൽ വരുമ്പോൾ ജയൻ പറയുമായിരുന്നു... എന്നോടൊപ്പം സഹകരിക്കുന്നത്.... അദ്ദേഹത്തിന് അഭിമാനമായിരുന്നെന്ന്. ഇന്ന് ഞാൻ അത് തിരുത്തി പറയുന്നു.... ജയസൂര്യയെ പോലൊരു കലാകാരൻ എന്റെ കൂടെ ആയിരുന്നു... എന്നു പറയുന്നത് എനിക്കാണ് അഭിമാനം..എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളം", എന്നാണ് നസീർ കുറിച്ചത്. 

ജയസൂര്യ അഭിനയിച്ച "വെള്ളം "സിനിമ കണ്ടു.... വർഷങ്ങൾക്കുമുൻപ് എന്റെ മിമിക്സ് ട്രൂപ്പിൽ വരുമ്പോൾ "ജയൻ "പറയുമായിരുന്നു......

Posted by Nazeer Puthuparambil Assis on Wednesday, 27 January 2021

പിന്നാലെ നസീറിന്റെ കുറിപ്പ് ജയസൂര്യയും പങ്കുവച്ചു. അവാർഡിനെക്കാൾ വലുതാണ് നസീറിന്റെ വാക്കുകളെന്നാണ് ജയസൂര്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

This is More than An Award for me ikka ❤️❤️❤️

Posted by Jayasurya on Wednesday, 27 January 2021

'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണ് വെള്ളം. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍