39 വര്‍ഷത്തിനുശേഷം സ്ക്രീനില്‍ ഒന്നിച്ചെത്താന്‍ അവര്‍; 'ആറാട്ടി'ല്‍ മോഹന്‍ലാലിന്‍റെ അച്ഛനായി രവികുമാര്‍

Published : Jan 27, 2021, 06:56 PM ISTUpdated : Jan 27, 2021, 06:59 PM IST
39 വര്‍ഷത്തിനുശേഷം സ്ക്രീനില്‍ ഒന്നിച്ചെത്താന്‍ അവര്‍; 'ആറാട്ടി'ല്‍ മോഹന്‍ലാലിന്‍റെ അച്ഛനായി രവികുമാര്‍

Synopsis

ഊട്ടി ഷെഡ്യൂളിനു ശേഷം 'ആറാട്ട്' എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്യും. ക്ലൈമാക്സിന്‍റെ ലൊക്കേഷന്‍ എറണാകുളമാണ്. ഫെബ്രുവരി രണ്ടാംവാരം ചിത്രം പാക്കപ്പ് ആവും

ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ല്‍ മോഹന്‍ലാലിന്‍റെ നായക കഥാപാത്രത്തിന്‍റെ അച്ഛനായി എത്തുന്നത് രവികുമാര്‍. മോഹന്‍ലാലിന്‍റെ ആദ്യചിത്രമായ 'തിരനോട്ട'ത്തില്‍ രവികുമാര്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മോഹന്‍ലാലുമൊത്ത് സ്ക്രീനിലെത്തിയത് കരിക്കിന്‍ വില്ല കൊലക്കേസ് ആസ്പദമാക്കി ജെ ശശികുമാറിന്‍റെ സംവിധാനത്തില്‍ 1982ല്‍ പുറത്തെത്തിയ 'മദ്രാസിലെ മോന്‍' എന്ന ചിത്രത്തിലും.

നീണ്ട 39 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. അതേസമയം ഊട്ടി ഷെഡ്യൂളിനു ശേഷം 'ആറാട്ട്' എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്യും. ഊട്ടിയില്‍ ഒരു പാട്ടിന്‍റെ ചിത്രീകരണമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ക്ലൈമാക്സിന്‍റെ ലൊക്കേഷന്‍ എറണാകുളമാണ്. ഫെബ്രുവരി രണ്ടാംവാരം ചിത്രം പാക്കപ്പ് ആവും. അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അമ്മവേഷത്തില്‍ എത്തുന്നത് സീത ആണ്.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒറ്റ ദിവസം മൂന്ന് അപ്ഡേറ്റുകളുമായി ഞെട്ടിച്ച് 'കാട്ടാളൻ'! ആദ്യ ഗാനം വാലന്‍റൈൻസ് ദിനത്തിൽ; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് വിവരങ്ങളും പുറത്ത്
വെറും രണ്ട് ദിവസം, 200 മില്യണ്‍ സ്‍ട്രീമിംഗ് മിനുട്‍സ്, ഒടിടിയിലും ബംബറടിച്ച് ആ നയൻതാര ചിത്രം