64ന്റെ നിറവിൽ മോഹൻലാൽ; കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി 'ലാലേട്ടന്റെ പിള്ളേർ'

Published : May 21, 2024, 12:09 PM ISTUpdated : May 21, 2024, 12:28 PM IST
64ന്റെ നിറവിൽ മോഹൻലാൽ; കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി 'ലാലേട്ടന്റെ പിള്ളേർ'

Synopsis

ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.  

കൊച്ചി: മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി ആരാധക കൂട്ടായ്മ. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് കോൺസൻട്രേറ്ററുകൾ നൽകിയത്.  ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.  

കോഴിക്കോട് നടന്ന പിറന്നാൾ ആഘോഷം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോൺസെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറിൽ നിന്ന് ഏറ്റുവാങ്ങി.  ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി എന്നിവർ നേതൃത്വം നൽകി.

തന്‍റെ അറുപത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. രാവിലെ മുതല്‍ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. സോഷ്യല്‍ മീഡിയയില്‍  എങ്ങും മോഹന്‍ലാല്‍ സ്പെഷ്യല്‍ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്. 

സലാറിന് ശേഷം പ്രശാന്ത് നീൽ വീണ്ടും; ഇത്തവണ ജൂനിയർ എൻടിആറിനൊപ്പം

നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിങ്ങും തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടിങ്ങും നടക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ കുറച്ച് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇന്ന് ചിലപ്പോള്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് പറയപ്പെടുന്നുണ്ട്. ശോഭനയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു