
കോഴിക്കോട് : കോഴിക്കോട് മോഡലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി(Model Found Dead). കാസർകോട് സ്വദേശിനി ഷഹാനയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.
ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.
സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ