KPAC Lalitha : പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; ആദരമര്‍പ്പിച്ച് പൃഥ്വിരാജ്: വീഡിയോ

Published : Feb 23, 2022, 02:08 PM ISTUpdated : Feb 23, 2022, 02:21 PM IST
KPAC Lalitha : പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; ആദരമര്‍പ്പിച്ച് പൃഥ്വിരാജ്: വീഡിയോ

Synopsis

വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് സംസ്‍കാരം

അന്തരിച്ച അഭിനയ പ്രതിഭ കെപിഎസി ലളിതയ്ക്ക് (KAPC Lalitha) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ എത്തിയത് വലിയ ജനാവലിയാണ്. സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ക്കൊപ്പം തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയെ അവസാനമായി കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയിരുന്നു. കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച ഒരാള്‍ മല്ലിക സുകുമാരന്‍ ആയിരുന്നു. പൃഥ്വിരാജിനൊപ്പം കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മല്ലിക ഭൗതിക ശരീരത്തിനടുത്തു നില്‍ക്കെ വിതുമ്പി. കൈകൂപ്പി തിരികെ പോകാന്‍ നേരം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി എത്തി. "പറയാന്‍ പറ്റുന്നില്ല എനിക്ക്, ഞാന്‍ പിന്നെ പറയാം" എന്നു മാത്രമായിരുന്നു അവരുടെ പ്രതികരണം. 

മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരി എങ്കക്കാട്ടെ ഓര്‍മ്മ എന്നു പേരുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍. അതിനു മുന്‍പ് സാഹിത്യ അക്കാദമി ഹാളിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും.

ഗുരുവായൂരപ്പന്‍ ഭക്തയായ 'സഖാവ് ലളിത'

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ്  ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി.  കെ എസ് സേതുമാധവന്റെ  കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700ല്‍ അധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. ശ്രീക്കുട്ടി മകളാണ്.  കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. 

ഭരതന്‍റെ മരണം, കടബാധ്യത, മകന്‍റെ അപകടം; ലളിതമായിരുന്നില്ല ആ ജീവിത യാഥാര്‍ഥ്യം

മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും  ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്.  പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.

PREV
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍