നേരത്തെയുള്ളതല്ല, പുതിയ കഥ, വരുന്നത് മോഹൻലാലിന്റെ ഒരു മാസ് പടം', സംവിധായകൻ കൃഷാന്ദ് വെളിപ്പെടുത്തുന്നു

Published : Feb 25, 2026, 12:06 PM IST
Krishand, Mohanlal

Synopsis

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയെ കുറിച്ച് കൃഷാന്ദ്.

ആവാസവ്യൂഹം പോലുള്ള പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് കൃഷാന്ദ്. കൃഷാന്ദ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ കൃഷാന്ദ് ഇത് സ്ഥിരീകിരിച്ചിരുന്നു. ഇപ്പോഴിതാ എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ സിനിമയെന്ന് പറയുകയാണ് കൃഷാന്ദ്.

മോഹൻലാലുമായുള്ള പ്രൊജക്റ്റ് ഡിസ്‍കഷൻ ഘട്ടത്തിലാണ്. കഥയും തിരക്കഥാകൃത്തും മാറിയിട്ടുണ്ട്. ഞങ്ങളിപ്പോള്‍ പുതിയൊരു സബ്‍ജകറ്റ് തേടുകയാണ്. ഒരു മാസ് പടം ആയിരിക്കും. കൂടുതല്‍ വെളിപ്പെടുത്താൻ ഇപ്പോള്‍ നിര്‍വാഹമില്ലെന്നും പറയുകയാണ് കൃഷാന്ദ്.

ഇനി കൃഷാന്ദിന്റെ മസ്‍‌തിഷ്‍ക മരണം

2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 'സൈബർപങ്ക് കോമഡി' എന്ന വിശേഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.

2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും, ചിത്രം അതിന്റെ ദൃശ്യ ഭാഷയിലും അവതരണ ശൈലിയിലും പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്.

ഏറെ സ്റ്റൈലിഷ് ആയും വേറിട്ട ഗെറ്റപ്പുകളിലുമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, രെജിഷാ വിജയൻ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിട്ടുണ്ട്. പ്രവീൺ ശശാങ്ക്, ചാർളി, ഡെസ്ഡിമോണ, ഡോൺ, ഫ്രീഡ സോമൻ, മാലിക്, വേദ, അനിൻഡ്യാ എന്നിവയാണ് യഥാക്രമം ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ. ഇവർക്കൊപ്പം നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഇവരുടെ ഓരോരുത്തരുടെയും കരിയറിലെ വ്യത്യസ്ത വേഷങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന "കോമള താമര" എന്ന ഗാനവും, പിന്നീട് എത്തിയ "ആരാധകൻ" എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊറിയൻ ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടി-കളിൽ എത്തുന്നത് വമ്പൻ റിലീസുകൾ!
'രണ്ടാം ഭാഗം പോലെയേ അല്ല ദൃശ്യം 3'; ശ്രീകാന്ത് മുരളി പറയുന്നു