
നയൻതാര നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഹായ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കുടികാര നെഞ്ച്' എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജെൻ മാർട്ടിനാണ്. ദുർ വിക്രമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവൻ. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കവിൻ ആണ് നായകനായി എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
സീ ഫൈവിലൂടെ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോഗ്രാഫർ. അതിനിടെ നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ