
കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ.
'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്.
Meet “Maaran” from Kudukku! 😊 #kudukku2025
Posted by Krishna Sankar on Monday, 23 November 2020
'മണിയറയിലെ അശോകനാ'ണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം. അനുപമ പരമേശ്വരനും ജേക്കബ് ഗ്രിഗറിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകരിലേക്ക് എത്തിയ ഓണച്ചിത്രമാണ് മണിയറയിലെ അശോകൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ