
'കുടുംബവിളക്ക്' പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നൂബിന്‍ ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് നൂബിന്റെ വധു. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നതും നാട്ടില്‍ വച്ചായിരുന്നു.
പള്ളിയിലെ മിന്നുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളും റിസപ്ഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വൈറ്റ് വെഡ്ഡിംഗ് ഗൗണില്‍ മനോഹരിയായി ജോസഫൈനും, സില്‍ക്കി മെറൂണ്‍ കോട്ടും സ്യൂട്ടുമണിഞ്ഞാണ് നൂബിനും റിസപ്ഷന്‍ വേദിയിലേക്കെത്തിയത്. ആരാധകരും സഹതാരങ്ങളുമായി നിരവധിയാളുകളാണ് നൂബിന് വിവാഹമംഗള ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പരമ്പരയില്‍ നൂബിന്റെ ഭാര്യയായെത്തുന്ന രേഷ്മയെ റിസപ്ഷന്‍ വീഡിയോയില്‍ കാണാം.
ഡോക്ടറായ ജോസഫൈന്‍, ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ജോസഫൈന്റെ സാന്നിധ്യമുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമുള്ള പ്രണയ സാഫല്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും ഇപ്പോൾ.
രണ്ട് ദിവസം മുന്നേയായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ്നടന്നത്. എന്‍ഗേജ്‌മെന്റ് ദിവസംവരെ തന്റെ പ്രണയിനിയെ സോഷ്യല്‍മീഡിയയിലൂടെ നൂബിന്‍ പരിചയപ്പെടുത്തിയിരുന്നില്ല. പ്രണയിനിയെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നൂബിന്‍ ആഴ്ച്ചകള്‍ക്കുമുന്നേതന്നെ പങ്കുവച്ചിരുന്നെങ്കിലും, അതിലൊന്നും ഭാവിവധുവിന്റെ പേരോ, മുഖമോ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ട 'പ്രതീഷിന്റെ' (കുടുംബവിളക്കിലെ കഥാപാത്രം) വധുവിനെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ.
'നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയതിൽ ഞാന്‍ ഭാഗ്യവതി'; റോബിനെ കുറിച്ച് ആരതി
മോഡലിംഗ് രംഗത്തുനിന്നുമാണ് നൂബിന്‍ മിനിസ്‌ക്രീനിലേക്കെത്തുന്നത്. മോഡലിംഗിലൂടെ എത്തിയെങ്കിലും നൂബിനെ വലിയൊരു ആരാധകരവൃന്ദം പൊതിയുന്നത് 'കുടുംബവിളക്കി'ലെ പ്രതീഷായി എത്തിയപ്പോഴായിരുന്നു. അഭിനയത്തേക്കാൾ ഉപരിയായി മോഡലിംഗിനെ സ്‌നേഹിച്ച താരം അവിചാരിതമായാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. ഫിറ്റ്‌നസ് കോന്‍ഷ്യസായ നൂബിന്‍ ശരീരം കാത്തുസൂക്ഷിക്കുന്നതിലും ആരാധക പ്രിയം നേടിയ താരമാണ്. വര്‍ഷങ്ങളായി താന്‍ പ്രണയത്തിലാണെന്ന് നൂബിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആരാണെന്നും, എവിടെയുള്ള ആളാണെന്നുമൊന്നും ഇതുവരേയും വ്യക്തമാക്കിയിരുന്നില്ല.