Kudumbavilakku : 'രോഹിത്ത് വിഷയത്തില്‍ സിദ്ധാര്‍ത്ഥിന് മറുപടി കൊടുത്ത് സുമിത്ര': കുടുംബവിളക്ക് റിവ്യു

By Web TeamFirst Published Jun 26, 2022, 5:31 PM IST
Highlights

കോളേജ് കാലത്തുതന്നെ സുമിത്രയോട് ചെറിയ അടുപ്പമുള്ള രോഹിത്ത് പിന്നീട് വേറെ വിവാഹം കഴിക്കുകയും, ഭാര്യ മരിച്ച് പോകുകയുമായിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku serial). സുമിത്ര (Sumithra) എന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയാണ് പരമ്പര. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് മുഴുനീളമായുള്ള പ്രശ്നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്‌നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും, അതെല്ലാം തന്റെ മിടുക്കു കൊണ്ടുതന്നെ അനുകൂലം ആക്കുകയും ചെയ്തു.

രോഹിത്ത് എന്നയാള്‍ സുമിത്രയുടെ കേളേജ് സുഹൃത്താണ്. കോളേജ് കാലത്തുതന്നെ സുമിത്രയോട് ചെറിയ അടുപ്പമുള്ള രോഹിത്ത് പിന്നീട് വേറെ വിവാഹം കഴിക്കുകയും, ഭാര്യ മരിച്ച് പോകുകയുമായിരുന്നു. സുമിത്ര വിവാഹബന്ധം വേര്‍പ്പെടുത്തിയ കാലത്താണ് വീണ്ടും രോഹിത്തിന്റെ വരവ്.  സുമിത്രയുടെ അടുത്ത സുഹൃത്തെന്നായിരുന്നു എല്ലാവരും കരുതിയതെങ്കില്‍ ഇടയ്ക്കുവച്ച് പ്രേക്ഷകര്‍ മനസ്സിലാക്കുന്നത് രോഹിത്തിന് ഇപ്പോഴും സുമിത്രയോട് പ്രണയമാണെന്നാണ്. എന്നാല്‍ ബിസിനസിലും മറ്റും പരിചയമുള്ള രോഹിത്ത് സുമിത്രയുടെ ബിസിനസിലും പല തരത്തില്‍ സഹായിക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡില്‍, തനിക്കിപ്പോഴും സുമിത്രയോട് പ്രണയമാണെന്ന് സിദ്ധാര്‍ത്ഥിനോട് പറയുകയാണ് രോഹിത്ത്. അതുകേട്ട് സിദ്ധാര്‍ത്ഥ് ഞെട്ടുന്നുമുണ്ട്. ആ സമയത്താണ് സുമിത്ര തന്റെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനായി രോഹിത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ ശക്തമായ പ്രതിഷേധം; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംഘടന

സുമിത്രയെ രോഹിത്തിന്റെ വീട്ടില്‍ കണ്ടശേഷം അവിടെനിന്നും ഇറങ്ങുന്ന സിദ്ധാര്‍ത്ഥ് വളരെ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. സുമിത്രയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച സിദ്ധാര്‍ത്ഥിന് എന്താണ് സുമിത്രയുടെ കാര്യത്തില്‍ ഇപ്പോളിത്ര ശുഷ്‌കാന്തി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പക്ഷെ നിലവിലെ സാമൂഹിക അവസ്ഥയിലെ ചെറിയൊരു ഭാഗം തന്നെയാണ് പരമ്പരയിലെ സിദ്ധാര്‍ത്ഥിലൂടെ പുറത്തെത്തുന്നത്. സിദ്ധാര്‍ത്ഥിന് സുമിത്രയോട് ഇപ്പോഴും ഇഷ്ടമുണ്ടെന്നും, തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന വേദിക, സിദ്ധാര്‍ത്ഥിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട് മറുഭാഗത്ത്.

താന്‍ ഇങ്ങനെ ഇടയ്ക്കിടെ രോഹിത്തിന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ പോയാല്‍ ആളുകള്‍ എന്ത് കരുതും, മകളുടെ കാര്യം ആലോചിക്കണ്ടെ എന്നെല്ലാമാണ് സുമിത്രയോട് സിദ്ധാര്‍ത്ഥ് ചോദിക്കുന്നത്. എന്നാല്‍ അതിനുള്ള തക്കമായ മറുപടിയാണ് സുമിത്ര സിദ്ധാര്‍ത്ഥിന് കൊടുക്കുന്നത്. 'ശീതള്‍ എന്റെ മാത്രം മകളല്ലല്ലോ.. സ്ത്രീകള്‍ എന്ത് ചെയ്താലും എവിടെ പോയാലും കുറ്റം. പുരുഷന്മാര്‍ക്ക് എന്തും ആവാമെന്നാണോ. എല്ലാവര്‍ക്കും സ്ത്രീയെ ചോദ്യം ചെയ്യാനാണ് ഉത്സാഹം. നിങ്ങല്‍ പറഞ്ഞുവന്നതിന്റെ അര്‍ത്ഥം അറിയാത്ത മണ്ടിയൊന്നുമല്ല ഞാന്‍. സ്വന്തം മോളുടെ ഭാവിയും ജീവിതമൊന്നും പണ്ട് നിങ്ങള്‍ ചിന്തിച്ചില്ലെ.. അന്ന് നിങ്ങള്‍ കാണിച്ച് കൂട്ടിയതെല്ലാം സ്വന്തം മക്കളേയും കുടുംബത്തേയും മറന്നുകൊണ്ടായിരുന്നില്ലെ..' എന്നാണ് സുമിത്ര ചോദിക്കുന്നത്. സുമിത്രയുടെ ചോദ്യത്തിന് മുന്നില്‍ ഇടറി നില്‍ക്കുകയാണ് സിദ്ധാര്‍ത്ഥ്.

click me!