അംഗത്വ ഫീസ് ഇരട്ടിയാക്കി താരസംഘടന 'അമ്മ', സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ

Published : Jun 26, 2022, 05:10 PM IST
അംഗത്വ ഫീസ് ഇരട്ടിയാക്കി താരസംഘടന 'അമ്മ', സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ

Synopsis

അംഗത്വ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തി അയ്യായിരം ആക്കി, തവണകളായി അടയ്ക്കാൻ സൗകര്യം നൽകുമെന്ന് ഇടവേള ബാബു

കൊച്ചി: അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ 'അമ്മ' ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും 'അമ്മ' ഭാരവാഹികൾ വ്യക്തമാക്കി. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു. 

കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്, 'അമ്മ' ഒരു ക്ലബ്ബാണെന്ന് ഇടവേള ബാബു

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം