കുമാരനാശാന്‍റെ കരുണയ്ക്ക് ചലച്ചിത്രരൂപം; 'വാസവദത്ത' ചിത്രീകരണം ആരംഭിച്ചു

Published : Feb 22, 2024, 03:36 PM IST
കുമാരനാശാന്‍റെ കരുണയ്ക്ക് ചലച്ചിത്രരൂപം; 'വാസവദത്ത' ചിത്രീകരണം ആരംഭിച്ചു

Synopsis

വാസവദത്തയായി രേവതി സ്വാമിനാഥൻ

മഹാകവി കുമാരനാശാന്റെ കരുണ എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുങ്ങുന്നു. കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ്  രചനയും സംവിധാനവും നിർവ്വഹിക്കുന്ന വാസവദത്ത എന്ന സിനിമയുടെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. വാസവദത്തയായി രേവതി സ്വാമിനാഥൻ, തോഴിയായി തമിഴ്- മലയാളം നടിയായ രമ്യ, ഉപഗുപ്തനായി നിഷാർ ഇബ്രാഹിം, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, നന്ദകിഷോർ, ഗീത വിജയൻ, തട്ടീം മുട്ടീം ജയകുമാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കിരൺ രാജ് മുളങ്കുന്നത്തുകാവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവരാണ് ഗായകർ. എഡിറ്റിംഗ് ജിസ്സ്, ആർട്ട് കണ്ണൻ മുണ്ടൂർ, മേക്കപ്പ് രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ് മുത്തു  മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ അശ്വിൻ, കോ‍ഡിനേറ്റർ ബിനീഷ് തിരൂർ,പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കേരളവും ലൊക്കേഷന്‍; പ്രഭുദേവയുടെ 'പേട്ട റാപ്പ്' ചിത്രീകരണം പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി