
കുമ്പളി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. ഷീല തന്നെയാണ് ഇക്കാര്യം ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചത്. വേൽപിരിയൽ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ഭർത്താവ് തമ്പി ചോളനെയും ടാഗ് ചെയ്തിട്ടുണ്ട്.
'ഞാൻ വിവാഹ ബന്ധം വേർപെടുത്തുന്നു. നന്ദിയും സ്നേഹവും @ChozhanV', എന്നാണ് ഷീല രാജ്കുമാർ കുറിച്ചത്. പിന്നാലെ നിവധി പേരാണ് വിമർശന-പിന്തുണ കമന്റുകളുമായി രംഗത്ത് എത്തിയത്. 'അകന്നാൽ മിണ്ടാതെ പോകണം.. എന്തിനാണ് കുടുംബ പ്രശ്‌നങ്ങൾ പരസ്യമായി പറയുന്നത്, ഒരു ബന്ധവും നിസ്സാരമായി കാണരുത്. വിവാഹം ദൈവം കൂടിച്ചേർക്കുന്നതാണ്, നിങ്ങളുടെ സ്വകാര്യ ജീവിതം പൊതുവേദിയിൽ പങ്കുവയ്ക്കുന്നത് ശരിയല്ല സഹോദരി. നിങ്ങൾ ഒരു നല്ല നടിയാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, എന്തുകൊണ്ടാണ് തമ്പി ചോളനുമായി ഷീല ബന്ധം വേർപെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പരസ്പര സമ്മതത്തോടെയാണ് വേർപിരിയൽ എന്നാണ് സൂചന.
ഒരു ഷോട്ട് ഫിലിമിലൂടെയാണ് തമ്പി ചോളനും ഷീലയും തമ്മിൽ കാണുന്നത്. പിന്നീട് അത് സൗഹൃദമാകുകയും പ്രണയത്തിൽ എത്തുകയും ആയിരുന്നു. ബന്ധത്തിന് വീട്ടുകാരുടെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും 2014ൽ
ഇരുവരും വിവാഹിതരായി. കടലിൽ ഒരു ബോട്ടിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
2016ൽ ആറാത്തു സിനം എന്ന സിനിമയിലൂടെ ആണ് ഷീല രാജ്കുമാർ വെള്ളിത്തിരയിൽ എത്തുന്നത്. ടു ലെറ്റ് എന്ന ചിത്രത്തിലെ വേഷം ഷീലയെ ശ്രദ്ധേയയാക്കി മാറ്റി. 2019ൽ റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിൽ സതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ഷീല തന്നെ സാന്നിധ്യം അറിയിച്ചു. മണ്ഡേല, പിച്ചൈക്കാരന്‍, ജോതി, നൂഡിൽസ് എന്നിവയാണ് ഷീലയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. സമീപകാലത്ത് റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ജിഗര്‍തണ്ടാ ഡബിള്‍ എക്‌സിൽ ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതിഥി വേഷമായിരുന്നു ഇത്.
വിജയ് ഒന്നും ഇത് ചെയ്യില്ല, മെഗാസ്റ്റാർ മെഗാസ്റ്റാർ താ..; മമ്മൂട്ടിയെ പുകഴ്ത്തി തമിഴ് ആരാധകൻ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ