മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ; ചാക്കോച്ചൻ ചിത്രം 'പദ്മിനി'യുടെ ഫസ്റ്റ് ലുക്കുകൾ

Published : Apr 01, 2023, 12:25 PM IST
മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ; ചാക്കോച്ചൻ ചിത്രം 'പദ്മിനി'യുടെ ഫസ്റ്റ് ലുക്കുകൾ

Synopsis

സെന്ന ഹെഗ്ഡേ സംവിധാനം. 

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബൻ ചിത്രം 'പദ്മിനി'യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാർക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. 

26 വർഷങ്ങൾക്ക് മുമ്പ് സിനിമാലോകത്തേക്ക് ക്യാമ്പസ് റൊമാന്‍റിക് ഹീറോയായെത്തിയ ചാക്കോച്ചൻ പിന്നീട്ഹ്യൂമറും നെഗറ്റീവ് റോളുകളും ക്യാരക്ടര്‍ റോളുകളും എല്ലാം തനിക്ക് വഴങ്ങുമെന്ന് നിരവധി സിനിമകളിലൂടെ ഇതിനകം തെളിയിച്ചിട്ടുണ്ട്. അടുത്തിടെയായി ഏറെ ചലഞ്ചിങ് ആയിട്ടുളള കഥയും കഥാപാത്രങ്ങളും തിരഞ്ഞുപിടിച്ച് ചെയ്യുന്നൊരു ചാക്കോച്ചനെയാണ് നാം കണ്ടിട്ടുള്ളത്.

‘അഞ്ചാം പാതിര'യിലെ ഡോ അൻവറിലൂടെയും 'നായാട്ടി'ലെ പ്രവീണിലൂടെയും 'ഭീമന്‍റെ വഴി'യിലെ സഞ്ചുവിലൂടെയും 'പട'യിലെ രാകേഷിലൂടെയും 'ന്നാ താൻ കേസ് കൊട്‍'ലെ രാജീവനിലൂടെയും 'അറിയിപ്പി'ലെ ഹരീഷിലൂടെയുമൊക്കെ ചാക്കോച്ചൻ പല പല വേഷപകർച്ചകൾ അടുത്ത കാലത്തിനിടയിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു ക്യാരക്ടറൈസേഷനായിരിക്കും 'പദ്മിനി'യിലേതെന്നാണ് സൂചന. 

വീണ്ടും ഒരു റൊമാന്‍റിക് നായകനായി കുഞ്ചാക്കോ എത്താനൊരുങ്ങുകയാണെന്നും പോസ്റ്ററുകൾ സൂചന നൽകുന്നുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച 'കുഞ്ഞിരാമായണ'ത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് 'പദ്മിനി'യുടെയും രചന നിർവഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി 'പദ്മിനി'ക്കുണ്ട്.

മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.  ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ മനു ആന്‍റണി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം അർഷാദ് നക്കോത്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് പുല്ലൂടൻ, സ്റ്റിൽസ് ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. വാർത്താപ്രചരണം: സ്നേക്ക്പ്ലാന്‍റ്.

'കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം'; വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'