Asianet News MalayalamAsianet News Malayalam

'കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം'; വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്

കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെല്‍സ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്.

Mithun Ramesh came back in stage shows after bell's palsy recovery nrn
Author
First Published Apr 1, 2023, 11:49 AM IST

ലയാളികളുടെ പ്രിയങ്കരനായ നടനും അവതാരകനുമാണ് മിഥുൻ രമേശ്. തന്മയത്വത്തോടെ ഉള്ള സംസാരെ കൊണ്ട് കാണികളെ കയ്യിലെടുക്കുന്ന മിഥുന് അടുത്തിടെ ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം സ്റ്റേജ് ഷോയിൽ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുൻ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ ആണ് മിഥുൻ അവതാരകനായി എത്തിയത്. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെ​ഗാ എന്റർടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു ഇത്. 'കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി', എന്നാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ കുറിച്ചത്. 

കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെല്‍സ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകൾ.

'ഞാനന്ന് തോറ്റു, ഹൃദയം വല്ലാതെ തകർന്നുപോയി, പക്ഷേ..'; അനുഭവം പറഞ്ഞ് ഉണ്ണി മുകുന്ദൻ

'അസുഖത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ഞാന്‍ മൈൻഡ് ചെയ്തില്ല. അങ്ങനെ ആരും ഇനി ചെയ്യരുത്. അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേർക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാൻ പറ്റാതെയാകും. ഒരു രണ്ട്, മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട് എനിക്ക്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടൻ ചികിത്സിച്ചാൽ നൂറ് ശതമാനവും ബെൽസ് പാൾസി മാറും. കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്നങ്ങൾ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകൾ മുഴുവൻ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്', എന്നാണ് രോ​ഗത്തെ കുറിച്ച് മിഥുൻ വിശദീകരിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios