ചാവേർ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു; റിലീസ് ഈ പ്ലാറ്റ്ഫോമില്‍

Published : Nov 24, 2023, 08:26 AM IST
ചാവേർ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു; റിലീസ് ഈ പ്ലാറ്റ്ഫോമില്‍

Synopsis

കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അവരുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് അഭിനയിച്ചിരിക്കുന്നത്. 

കൊച്ചി: തീയറ്ററില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ ചിത്രം 'ചാവേർ' ഇനി പ്രേക്ഷകർക്ക് സോണി ലിവിലൂടെ കാണാം. ചിത്രത്തിന്‍റെ ഒടിടി സംപ്രേക്ഷണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. സംഘർഷങ്ങളും അതിജീവനവും ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരുന്നു 'ചാവേർ'. 

കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അവരുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് അഭിനയിച്ചിരിക്കുന്നത്. പാർട്ടിയുടെ പേരിൽ സ്വജീവൻ പോലും വക വെക്കാതെ എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന  തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. ടിനു എന്ന ഫിലിം മേക്കറുടെ അസാധ്യമായ മേക്കിംഗ് ശൈലി തന്നെയാണ് ചാവേറിനെ സമീപകാല സിനിമകളിൽ ഏറെ വേറിട്ടതാക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

കണ്ണൂരിന്‍റെ വന്യമായ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ജിന്‍റോ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്‍റെ എഡിറ്റിംഗും ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീതവും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചാവേറിനെ ഒരു ക്ലാസ് ആൻഡ് മാസ് ദൃശ്യവിരുന്നാക്കി തീർത്തു.

ബിജിബാലിന്‍റെ സംഗീതം ഡാൻസ് പാർട്ടിയിലെ റൊമന്റിക്ക് മെലഡി ഇറങ്ങി

തീപ്പന്തമേന്തിയ ഗുളികൻ തെയ്യവും ഭയന്ന് വിറച്ച പെൺകുട്ടിയും; ശ്രദ്ധേയമായി ഗു ഫസ്റ്റ് ലുക്ക് പോസ്റ്റർ
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു