Ottu Movie : പ്രണയ ദിനത്തിൽ ചാക്കോച്ചന്റെ റൊമാന്റിക് മെലഡി; 'ഒറ്റി'ലെ ​ഗാനം പുറത്ത്

Web Desk   | Asianet News
Published : Feb 14, 2022, 03:48 PM IST
Ottu Movie : പ്രണയ ദിനത്തിൽ ചാക്കോച്ചന്റെ റൊമാന്റിക് മെലഡി; 'ഒറ്റി'ലെ ​ഗാനം പുറത്ത്

Synopsis

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രമാണ് ഒറ്റ്(Ottu). ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റൊമാന്റിക് മെലഡി സോം​ഗ് ആണ് പ്രണയ ദിനത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.  'ഒരേ നോക്കില്‍ അറിയും മിഴിയേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരുക്കുന്നത് എഎച്ച് കാഷിഫ് ആണ്.

തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം വിജയ് ആണ്. 25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. 

ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈ കൂടാതെ ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. നവംബറോടെ ചിത്രീകരണം പൂര്‍ത്തിയാവും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സജീവ് ആണ്. ഒരു റോഡ് മൂവിയുടെ ഘടകങ്ങള്‍ ഉള്ള ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാണം.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി