Ottu movie|'സ്‍മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ് കാണരുത്', 'ഒറ്റി'നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

Web Desk   | Asianet News
Published : Nov 09, 2021, 10:46 AM IST
Ottu movie|'സ്‍മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ് കാണരുത്', 'ഒറ്റി'നെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

Synopsis

'ഒറ്റ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ.  

കുഞ്ചാക്കോ ബോബൻ (Kunchacko Boban) അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഒറ്റ് (Ottu). ഒറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്.  കുഞ്ചാക്കോ ബോബന്റെ ചിത്രം കാണുന്നതിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്. ഒറ്റ് എന്ന ചിത്രം ഷൂട്ടിംഗ് തുടരുന്നുവെന്ന് അറിയിക്കുകയാണ് ഇപോള്‍ കുഞ്ചാക്കോ ബോബൻ.

അര്‍ദ്ധ രാത്രിയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുകയാണ് എന്ന് കുഞ്ചാക്കോ ബോബൻ അറിയിക്കുന്നു. കൊള്ളാം ബോയ്‍സ്. സ്‍മോക്ക് നന്നായിട്ട് ഇടണമെന്നും കുഞ്ചാക്കോ ബോബൻ ക്യാപ്ഷനായി എഴുതുന്നു. ഡാൻസ് സ്റ്റെപ്‍സ് ഒന്നും കാണരുത് എന്നും തമാശയോടെ കുഞ്ചാക്കോ ബോബൻ എഴുതുന്നു. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് ഒറ്റ് നിര്‍മിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ്  സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ ഒറ്റ് ചര്‍ച്ചയായിരുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍  പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്.  കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍  ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹണം വിജയ്, വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍