മഹേഷ് നാരായണന്റെ സംവിധാനത്തിലെ 'അറിയിപ്പ്', ബിഹൈൻഡ് ദ് സീൻ ഫോട്ടോയും വീഡിയോയുമായി കുഞ്ചാക്കോ ബോബൻ

By Web TeamFirst Published Sep 27, 2022, 5:09 PM IST
Highlights

കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ചിത്രമാണ് 'അറിയിപ്പ്'. ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ 'അറിയിപ്പ്' പ്രദര്‍ശിപ്പിച്ചിരുന്നു. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ഫോട്ടോയും വീഡിയോയും പങ്കുവെച്ചിരിക്കുകാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബൻ.

'അറിയിപ്പ്' ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷം നേരത്തെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. മത്സര വിഭാഗത്തിലെ ഓപണിംഗ് ചിത്രമായാണ് പ്രദര്‍ശിപ്പിച്ചത് എന്നതും കൗതുകം. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള 2500 ഓളം സിനിമാപ്രേമികള്‍ തിങ്ങിനിറഞ്ഞിരുന്ന തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതും ചിത്രം അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത കരഘോഷമാണ് ഉയര്‍ന്നതെന്നും കുഞ്ചാക്കോ ബോബൻ എഴുതിയിരുന്നു. ചിത്രം എപ്പോഴായിരിക്കും തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബനും  ഷെബിൻ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ 'മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സി യു സൂണെ'ന്ന ചിത്രവും അതിനുമുമ്പ് മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്.

'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ  ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം. ചാക്കോച്ചൻ ഇന്നുവരെ ചെയ്‍തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി അരവിന്ദ് സ്വാമിയും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാങ്ങ്സ്റ്റർ ഒരു ചിത്രങ്ങളിൽ  ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നുണ്ട്. വിഷ്വലി വളരെ രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്. തന്റെ ആദ്യ ചിത്രമായ 'തീവണ്ടി'ക്ക് ശേഷം വീണ്ടും ആഗസ്റ്റ് സിനിമാസുമായി  ചേർന്ന് ഒരു ഹിറ്റ് ചിത്രമൊരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്നു പറയാം. എന്തായാലും ഓണച്ചിത്രങ്ങളിൽ ഒരു മാസ് ത്രില്ലർ എന്ന നിലയിൽ 'ഒറ്റ്' മുന്നിൽ തന്നെയായിരുന്നു.

Read More: തിയറ്ററുകളില്‍ വിജയക്കൊടി പാറിച്ച 'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

click me!