Kunchacko Boban : 'അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റ്'; ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

Web Desk   | Asianet News
Published : Jan 31, 2022, 01:57 PM ISTUpdated : Jan 31, 2022, 02:21 PM IST
Kunchacko Boban : 'അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റ്'; ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

Synopsis

'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ  ചിലവുണ്ട്', എന്നാണ് നടൻ ആന്റണി വർ​ഗീസ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ(Kunchacko Boban). അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിൽ കുഞ്ചാക്കോ പങ്കുവച്ച വളരെ രസകരമായൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കർണാടകയിൽ നിന്നുള്ള ഒരു ചാർട്ടിലെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ഇതിൽ 
ജനങ്ങളെ സഹായിക്കുന്നവരുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. നഴ്സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.

'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന', എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്.  2010ൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'ഒരിടത്തൊരു പോസ്റ്റ്മാൻ' സിനിമയിലെ ഫോട്ടോയാണ് ചാര്‍ട്ടിലുള്ളത്. ഷാജി അസീസ് ആയിരുന്നു ചിത്രത്തിന്റ സംവിധായകൻ. 

സിനിമാ താരങ്ങൾ അടക്കമുള്ളവർ പോസ്റ്റിന് കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ  ചിലവുണ്ട്', എന്നാണ് നടൻ ആന്റണി വർ​ഗീസ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.  കുഞ്ചാക്കോ അഭിനയിച്ച ഓർഡറി എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ച് 'തെലങ്കാനയിലെ കണ്ടക്ടർ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും പങ്കുവച്ച് നിമിഷ നേരം കൊണ്ടുതന്നെ കുഞ്ചാക്കോയുടെ 'പോസ്റ്റ്മാൻ' ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ