ഷൂട്ടിംഗ് ഇടവേളയില്‍ ബാഡ്‍മിന്റണ്‍, ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

honey R K   | Asianet News
Published : Oct 14, 2021, 07:37 PM IST
ഷൂട്ടിംഗ് ഇടവേളയില്‍ ബാഡ്‍മിന്റണ്‍, ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

Synopsis

കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). കാമ്പുള്ള കഥാപാത്രങ്ങളും വ്യത്യസ്‍തരീതിയിലുള്ള ചിത്രങ്ങളും തെരഞ്ഞെടുക്കാൻ  അടുത്തകാലത്തായി കുഞ്ചാക്കോ ബോബൻ വളരെ ശ്രദ്ധ കാട്ടാറുമുണ്ട്. സമീപ വര്‍ഷങ്ങളിലെ കുഞ്ചാക്കോയുടെ ചിത്രങ്ങള്‍ മികച്ച അഭിപ്രായം സ്വന്തമാക്കുകയും  ചെയ്‍തിരുന്നു. ഇപോഴിതാ കുഞ്ചാക്കോ ബോബന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ശരീരത്തിന്റെ ഫിറ്റ്‍നെസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാത്ത താരമാണ് കുഞ്ചാക്കോ ബോബൻ. കായികപ്രേമിയുമാണ്. ബാഡ്‍മിന്റണില്‍ മത്സരിക്കുന്ന തന്റെ ഫോട്ടോകളാണ് കുഞ്ചാക്കോ ബോബൻ ഇപോള്‍ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റേതായി നിഴലെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

അപ്പു ഭട്ടതിരിയുടെ സംവിധാനത്തിലുള്ള ചിത്രമായ നിഴല്‍ ഹിറ്റായിരുന്നു.

മാര്‍ട്ടിൻ പ്രക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രമായ നായാട്ടില്‍ കുഞ്ചാക്കോ ബോബന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു.  ഒറ്റ് ആണ് കുഞ്ചാക്കോ ബോബൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. അരവിന്ദ് സ്വാമിയും അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആണ് ഒറ്റെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രംഗനാഥ് രവി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍