
കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങ് മലയാളസിനിമയുടെ താരസാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ അതേദിവസം നടന്ന മാമോദീസ ചടങ്ങിലും വൈകിട്ട് നടന്ന റിസപ്ഷനിലുമായി ഒട്ടേറെ പേര്‍ പങ്കെടുത്തു.
എറണാകുളം എളംകുളം വലിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. വിനീത്, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി എന്നിവരും പള്ളിയില്‍ നടന്ന ചടങ്ങില്‍ ഭാഗഭാക്കായി.
വൈകിട്ട് നടന്ന റിസപ്ഷനില്‍ മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതമാണ് എത്തിയത്. ദിലീഷ് പോത്തന്‍, സായ്കുമാര്‍, ബിന്ദു പണിക്കര്‍ എന്നിവരൊക്കെ റിസപ്ഷന് എത്തിയിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 18നാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുട്ടി പിറന്നത്. 'ഇസഹാക്ക്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
(വീഡിയോകള്‍ക്ക് കടപ്പാട്: മൂവി മാന്‍ ബ്രോഡ്‍കാസ്റ്റിംഗ്)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ