'യു/എ' സര്‍ട്ടിഫിക്കറ്റ്, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം; 'പതിനെട്ടാം പടി'യുടെ സെന്‍സറിംഗ് കഴിഞ്ഞു

Published : Jul 01, 2019, 01:49 PM IST
'യു/എ' സര്‍ട്ടിഫിക്കറ്റ്, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം; 'പതിനെട്ടാം പടി'യുടെ സെന്‍സറിംഗ് കഴിഞ്ഞു

Synopsis

15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരൊക്കെ അതിഥിവേഷങ്ങളിലാണ് എത്തുന്നത്. എക്സ്റ്റന്‍ഡഡ് കാമിയോ റോളാണ് മമ്മൂട്ടിയുടെ പ്രൊഫസര്‍ കഥാപാത്രം.

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞു. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക്. ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍, 35 മിനിറ്റ്. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരൊക്കെ അതിഥിവേഷങ്ങളിലാണ് എത്തുന്നത്. എക്സ്റ്റന്‍ഡഡ് കാമിയോ റോളാണ് മമ്മൂട്ടിയുടെ പ്രൊഫസര്‍ കഥാപാത്രം. അഞ്ചിനാണ് റിലീസ്.

തിരക്കഥാകൃത്തായും (ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി) നടനായും ശ്രദ്ധ നേടിയ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചലച്ചിത്രമാണ് പതിനെട്ടാം പടി. നേരത്തേ 'കേരള കഫെ'യിലെ 'ഐലന്‍ഡ് എക്‌സ്പ്രസ്' എന്ന ലഘുചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 

അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പുതുമുഖ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ. ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഒന്‍പത് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ
ഗോവൻ അധോലോകം വിറപ്പിച്ച കർമാടി; യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും