
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പദ്‍മിനി'യിലെ രണ്ടാമത്തെ ഗാനമായ 'ആൽമര കാക്ക' റിലീസ് ചെയ്‍തു. മനു മൻജിത്തിന്റെ വരികളുടെ സംഗീത സംവിധാനം ജെക്ക്സ് ബിജോയിയാണ്അഖിൽ ജെ ചന്ദാണ് ആലപിച്ച ഗാനം 'സരിഗമ മലയാളം' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം 'ലവ് യു മുത്തേ...' ഓണ്‍ലൈനില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.
സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 14 മുതൽ തീയറ്ററുകളിലെത്തും. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇതാദ്യമായി ആണ് ചാക്കോച്ചൻ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത് എന്ന പ്രത്യേകതയും 'പദ്‍മിനി'ക്കുണ്ട്. വിദ്യാധരൻ മാസ്റ്ററും നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് 'ലവ് യു മുത്തേ' ഗാനം ആലപിച്ചിരിക്കുന്നത്.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രശോഭ് കൃഷ്‍ണ, അഭിലാഷ് ജോര്‍ജ്, സുവിൻ കെ വർക്കി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് പുല്ലുടൻ. പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം.
അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് 'പദ്‍മിനി'യിലെ നായികമാർ. ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കല ആർഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിഷ്‍ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെൻട്രൽ പിക്ചേഴ്‍സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ്, പിആർഒ എ എസ് ദിനേശ്, പിആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.
Read More: 'അഭിമാനം', വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല':ശോഭ വിശ്വനാഥുമായുള്ള അഭിമുഖം