
ലുക്മാൻ അവറാൻ, വീണ നായർ, ആശ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര്‍ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്ത കുണ്ടന്നൂരിലെ കുത്സിതലഹള എന്ന ചിത്രം ഒടിടിയില്‍ പ്രദർശനത്തിന് ഒരുങ്ങുന്നു. ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്ന ചിത്രമാണിത്. 2024 ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. സൈന പ്ലേയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. നാളെ (11) മുതല്‍ ചിത്രം കാണാനാവും.
ഫജു എ വിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ സംഗീതം പകരുന്നു. ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ഗായകർ. എഡിറ്റർ അശ്വിൻ ബി, പ്രൊഡക്ഷൻ കൺട്രോളർ അജി പി ജോസഫ്, കല നാരായണൻ, മേക്കപ്പ് ബിജി ബിനോയ്, കോസ്റ്റ്യൂംസ് മിനി സുമേഷ്, പരസ്യകല അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അദിൻ ഒല്ലൂർ, സൗരഭ് ശിവ, സൗണ്ട് ഡിസൈൻ അക്ഷയ് രാജ് കെ, ഇമിൻ ടോം മാത്യൂസ്, വിഎഫ്എക്സ് രൻതീഷ് രാമകൃഷ്ണൻ, ആക്ഷൻ റോബിൻ ടോം, ടൈറ്റിൽ ഡിസൈൻ അനന്തു ഡിസൈൻ, പ്രൊഡക്ഷൻ മാനേജർ നിഖിൽ സി എം, പി ആർ ഒ- എ എസ് ദിനേശ്.