Asianet News MalayalamAsianet News Malayalam

വിക്രം ഇനി 'വീര ധീര ശൂരന്‍'; ചിത്രീകരണത്തിന് ആരംഭം

തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍

chiyaan vikram starring Veera Dheera Sooran started filming today
Author
First Published Apr 25, 2024, 11:57 AM IST | Last Updated Apr 25, 2024, 11:57 AM IST

ചിയാന്‍ വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച സിനിമാ പ്രഖ്യാപനമായിരുന്നു അദ്ദേഹം നായകനാവുന്ന പുതിയ ചിത്രം വീര ധീര ശൂരന്‍ 2 ന്‍റേത്. പണ്ണൈയാറും പത്മിനിയും മുതല്‍ ചിത്ത വരെയുള്ള ശ്രദ്ധ നേടിയ സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങി എന്നതാണ് അത്. 

തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്റ്റംബറില്‍ അവസാനിക്കുമെന്നാണ് അറിയുന്നത്.  2025 പൊങ്കല്‍ റിലീസ് ആയാവും വീര ധീര ശൂരന്‍ 2 എത്തുക. എസ് ജെ സൂര്യയ്ക്കും ദുഷറ വിജയനുമൊപ്പം മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട, ചിത്രത്തിന്‍റെ 3.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗമാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് ചിത്രത്തെ സംബന്ധിച്ചുള്ള വലിയ കൗതുകം. കഥാപാത്രങ്ങള്‍ക്കായി എത്ര അധ്വാനം ചെയ്യാനും മടിയില്ലാത്ത വിക്രത്തിന്‍റെ വേറിട്ട ഗെറ്റപ്പുമായിരിക്കും ചിത്രത്തിലേത്.

ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, കലാസംവിധാനം സി എസ് ബാലചന്ദര്‍, സൗണ്ട് ഡിസൈന്‍ വിനോദ് തനിഗസലം, സൗണ്ട് മിക്സ് ടി ഉദയ് കുമാര്‍, ചീഫ് മേക്കപ്പ് ഡിസൈനര്‍ വി കലൈയഴകന്‍, വസ്ത്രാലങ്കാരം കവിത ജെ, സ്റ്റില്‍സ് തേനി മുരുകന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ALSO READ : ആക്ഷേപഹാസ്യവുമായി 'അഞ്ചാം വേദം'; നാളെ തിയറ്ററുകളില്‍

Latest Videos
Follow Us:
Download App:
  • android
  • ios