ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; വിനീതിനും ഷൈനിനുമൊപ്പം 'കുറുക്കന്‍' ആരംഭിക്കുന്നു

Published : Nov 01, 2022, 06:43 PM IST
ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; വിനീതിനും ഷൈനിനുമൊപ്പം 'കുറുക്കന്‍' ആരംഭിക്കുന്നു

Synopsis

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം

അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കുറുക്കന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 6 ഞായറാഴ്ച കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. മാര്‍ച്ച് മാസത്തില്‍ പ്രീ- പ്രൊഡക്ഷന്‍ ആരംഭിച്ച സിനിമയാണ് ഇത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ALSO READ : നാല് വര്‍ഷത്തിനു ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോന്‍; 'വണ്ടര്‍ വിമെനി'ന് ഒടിടി റിലീസ്

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ മേക്കപ്പ് ഷാജി പുൽപ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, പി ആര്‍ ഒ വാഴൂർ ജോസ്. അതേസമയം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം. അഭിഭാഷകനായ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍