ഫണ്‍ ഇന്‍വെസ്റ്റിഗേഷനുമായി ശ്രീനിയും വിനീതും, ഒപ്പം ഷൈനും; 'കുറുക്കന്‍' നാളെ മുതല്‍

Published : Jul 26, 2023, 05:06 PM IST
ഫണ്‍ ഇന്‍വെസ്റ്റിഗേഷനുമായി ശ്രീനിയും വിനീതും, ഒപ്പം ഷൈനും; 'കുറുക്കന്‍' നാളെ മുതല്‍

Synopsis

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മാണം

പൊട്ടിച്ചിരിപ്പിക്കാന്‍ മറ്റൊരു മലയാള ചിത്രം കൂടി നാളെ തിയറ്ററുകളിലേക്ക്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന കുറുക്കന്‍ എന്ന ചിത്രമാണ് വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമ ആദ്യമായാണ് വ്യാഴാഴ്ച റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്നലെ വൈകിട്ട് 6 ന് തന്നെ ആരംഭിച്ചിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണിത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറുമൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

 

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ് ആണ് ഛായാഗ്രാഹകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീന്‍, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, പി ആർ ഓ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യുറ, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണചിത്ര ബിഗ് സ്ക്രീൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : '2015 മുതല്‍ ലിജോ പറയുന്ന ഒരു കാര്യമുണ്ട്'; 'മലൈക്കോട്ടൈ വാലിബനെ'ക്കുറിച്ച് വിജയ് ബാബു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ