'ദളപതി 69' നിര്‍മ്മാതാക്കള്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം പ്രിയദര്‍ശനൊപ്പം

Published : Sep 30, 2024, 10:44 PM IST
'ദളപതി 69' നിര്‍മ്മാതാക്കള്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം പ്രിയദര്‍ശനൊപ്പം

Synopsis

തെസ്പിയന്‍ ഫിലിംസ് എന്ന മറ്റൊരു ബാനറുമായി ചേര്‍ന്നായിരിക്കും കെവിഎൻ പ്രൊഡക്ഷന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റം

വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ദളപതി 69 ന്‍റെ നിര്‍മ്മാതാക്കളെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ ശ്രദ്ധ നേടിയ ബാനര്‍ ആണ് കെവിഎൻ പ്രൊഡക്ഷന്‍സ്. കന്നഡത്തില്‍ നിന്നുള്ള പ്രമുഖ ബാനര്‍ ആയ അവരുടെ കോളിവുഡ് അരങ്ങേറ്റമാണ് ദളപതി 69. കന്നഡത്തില്‍ നിന്ന് യഷ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്സിക്കും അവരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ്. പ്രിയദര്‍ശനായിരിക്കും ഈ ചിത്രത്തിന്‍റെ സംവിധാനം.

തെസ്പിയന്‍ ഫിലിംസ് എന്ന മറ്റൊരു ബാനറുമായി ചേര്‍ന്നായിരിക്കും കെവിഎൻ പ്രൊഡക്ഷന്‍സിന്‍റെ അരങ്ങേറ്റമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ പദ്ധതി. 

അതേസമയം അക്ഷയ് കുമാറും പ്രിയദര്‍ശനും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭൂത് ബംഗ്ല എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. 14 വര്‍ഷത്തിന് ശേഷമാണ് ബോളിവുഡിലെ ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. 2025 തുടക്കത്തിലാവും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം 2025 അവസാനം തിയറ്ററുകളിലുമെത്തും. ബോളിവുഡില്‍ മറ്റൊരു ചിത്രവും പ്രിയദര്‍ശന്‍റേതായി എത്താനുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ബോബി ഡിയോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ ചിത്രമാണോ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റമെന്ന് അറിവായിട്ടില്ല. 

ALSO READ : സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍; ഫിലിം ചേംബറിന്‍റെ വിമര്‍ശനത്തില്‍ മറുപടിയുമായി ഫെഫ്‍ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ