തിയറ്ററില്‍ എത്തിയിട്ട് രണ്ടര വര്‍ഷം; മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും ആ ചിത്രം, സ്ട്രീമിംഗ് ആരംഭിച്ചു

Published : Mar 06, 2026, 04:22 PM IST
 La Tomatina malayalam movie starts ott streaming on manorama max joy mathew

Synopsis

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ടി അരുണ്‍ കുമാറിന്‍റെ കഥയെ ആസ്പദമാക്കിയുള്ളതാണ്

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാ ടൊമാറ്റിന എന്ന ചിത്രം മനോരമ മാക്സില്‍ പ്രദര്‍ശനം ആരംഭിച്ചു. 2023 സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പിന്നീട് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും എത്തിയിരുന്നു. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. ടി അരുണ്‍ കുമാറിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്‍പദമാക്കിയാണ് സിനിമ. അരുണ്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന്‍ താണപ്പാടം, കൊരട്ടിപ്പറമ്പില്‍ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് നിര്‍മ്മാണം. ഛായാഗ്രഹണം മഞ്ജുലാല്‍, എഡിറ്റിംഗ് വേണുഗോപാല്‍, വി എഫ് എക്സ് മജു അന്‍വര്‍, കലാസംവിധാനം ശ്രീവല്‍സന്‍ അന്തിക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ, ട്രെയ്ലേഴ്സ് വിനോദ് വിജയന്‍- ഫിലിമയന്‍, കളറിസ്റ്റ് യുഗേന്ദ്രന്‍, സൌണ്ട് മിക്സ് ആന്‍ഡ് ഡിസൈന്‍ കൃഷ്ണനുണ്ണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് വാര്യര്‍, ഇസ്മയില്‍ കരുവാക്കുണ്ട്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍.

മേക്കപ്പ് പട്ടണം ഷാ, സംഗീത സംവിധാനം അര്‍ജുന്‍ വി അക്ഷയ, മലയാളത്തിലെ വരികള്‍ സന്ദീപ് സുധയും ഇംഗ്ലീഷ് വരികള്‍ ഡോ. ബെജി ജൈസണും രചിച്ചിരിക്കുന്നു. ഗായകന്‍ അര്‍ജുന്‍ വി അക്ഷയ, കാതെറിന്‍. സ്റ്റില്‍സ് നരേന്ദ്രന്‍ കൂടന്‍, പോസ്റ്റര്‍ ഡിസൈന്‍ ദിലീപ് ദാസ്, ഷൈന്‍ ചവറ, സൌണ്ട് പ്രീമിക്സ് സതീഷ് ബാബു, ഫോളി ആര്‍ട്ടിസ്റ്റ് രാജ് മാര്‍ത്താണ്ഡം, സൌണ്ട് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ചേതന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിനിമ ഇനി എഐ മാറ്റിയെഴുതും! ബെൻ ആഫ്ലെക്കിന്റെ എഐ സ്റ്റാർട്ടപ്പ് ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്; ഹോളിവുഡിൽ പുതിയ വിപ്ലവം
'ഹേയ് ഇത് നിര്‍ത്തൂ'!, സൂര്യ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തമ്മില്‍ കലഹമോ?, മറുപടി