
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയുമൊക്കെയായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകര്‍ ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ലക്ഷ്മിയുടെ പേരില്‍ ഉണ്ട്. അതുപോലെതന്നെ താരത്തിൻറെ യൂട്യൂബ് ചാനലിനും ഏറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്.
ഇപ്പോഴിതാ തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തുകയാണ് താരം. പൊതുവേ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിൻറെ മേക്കോവർ ചിത്രങ്ങളാണിതെന്ന് പറയാം. കറുപ്പ് നിറത്തിലുള്ള ഡിസൈനർ ഓവർകോട്ടും പാൻറിനുമൊപ്പം അധികം ഇറക്കമില്ലാത്ത ഇന്നറുമാണ് താരം ധരിച്ചിരിക്കുന്നത്. മോഡേണ്‍ വേഷങ്ങൾ ലക്ഷ്മി പരീക്ഷിക്കാറുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായ ലുക്കാണ് പുതിയ വേഷത്തിൽ.
നിരവധി പേരാണ് താരത്തിന് മികച്ച പ്രതികരണം അറിയിച്ച് എത്തുന്നത്. ‘‘എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഓവർ മെയ്ക്ക് ഓവറുകൾ ഒഴിവാക്കും’’. ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല എന്ന് ഒരിക്കൽ ലക്ഷ്മി പറഞ്ഞിട്ടുണ്ട്.
വളരെ കയറിയിട്ടുള്ള തൻറെ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും ലക്ഷ്മി പറയുന്നു.