
കൊല്ലം സുധിയുടെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാനായിട്ടില്ല. പലരും സുധിയുടെ ഓർമകൾ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസിൽ വിങ്ങലാകുന്നത്. സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചും ലക്ഷ്മി കണ്ണീരോടെ പറയുന്നു.
ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ ഇങ്ങനെ
നമ്മുടെ കൂട്ടത്തിലൊരാൾ പോകുമ്പോൾ, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് ആ പരിപാടിയിൽ എല്ലാവരെക്കാളും ഒരുപടി മുകളിൽ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനിൽ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാൻ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകുമായിരിക്കും. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടൻ മാത്രമാണ്.
സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്. എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാൽ ആദ്യം വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കും.
നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അതെല്ലാവർക്കും അറിയാം. ഇനി എന്ത് ചെയ്യും. ആത്മാവിന് ശാന്തി കിട്ടട്ടേ. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ച് വിട്ടതാ. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. ഇനി ഫ്ലോറിൽ വരുമ്പോൾ ഞാൻ ഓരോ കാര്യങ്ങളും ആരോടാ പറയുക.
ലവ് യൂ തങ്കമേ..; നയൻസും വിക്കിയും ഒന്നായിട്ട് ഒരുവർഷം, കുഞ്ഞുങ്ങളെ മാറോടണച്ച് താരം
കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ