. ഉയിരും ഉലകവും എന്നാണ് നയൻസ് വിക്കി ദമ്പതികളുടെ ഇരട്ട കുട്ടികളുടെ പേര്. 

ന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. മലയാള സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് ഇതര ഭാഷാ ചിത്രങ്ങളിലാണ്. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, ഇന്ന് കാണുന്ന ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയതിൽ ചെറുതല്ലാത്ത കഠിനപ്രയത്നങ്ങൾ തന്നെയുണ്ട്. നിലവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അതും കിം​ഗ് ഖാൻ ഷാരൂഖിനൊപ്പം. ഈ അവസരത്തിൽ തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. 

2022 ജൂൺ ഒൻപതിന് ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം. സിനിമാതാരങ്ങളാൽ സമ്പന്നമായ വിവാഹം തെന്നിന്ത്യൻ സിനിമാസ്വാദകരും ഏറ്റെടുത്തിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു. തങ്ങൾ ഒന്നിച്ചിട്ട് ഒരുവർഷം ആയെന്ന് തോന്നുന്നില്ലെന്നാണ് വിഘ്നേശ് പറയുന്നത്.

"നമ്മള്‍ ഇന്നലെയാണ് കല്യാണം കഴിച്ചത് എന്നാണ് തോന്നുന്നത്. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. എല്ലാ നല്ല മനുഷ്യരുടെയും, സർവ്വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളോടെയും, ഞങ്ങളുടെ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക്. ഉയിരിനും ഉലകിനുമൊപ്പം", എന്നാണ് വിഘ്നേശ് കുറിച്ചത്. പിന്നാലെ ഒട്ടനവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള നയൻസിന്റെ ഫോട്ടോയും വിക്കി പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും അറിയിച്ചു. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. ഒടുവിൽ നിയമലംഘനം നടന്നിട്ടില്ലെന്നും കണ്ടെത്തി. ഉയിരും ഉലകവും എന്നാണ് നയൻസ് വിക്കി ദമ്പതികളുടെ ഇരട്ട കുട്ടികളുടെ പേര്. 

View post on Instagram

അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആയിരുന്നു. 

സാ​ഗരാദരം '2018'; മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങി ജൂഡും ടീമും